സിദ്ധാര്‍ത്ഥന്‍റെ മരണം.. ഡീനിനും അസിസ്റ്റന്റ് വാര്‍ഡനുമെതിരെ നടപടി…

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് ഡീൻ എം.കെ നാരായണനെയും അസി. വാർഡൻ ഡോ. കാന്തനാഥനെയും സസ്പെന്‍ഡ് ചെയ്തു. ഇരുവരും നല്‍കിയ വിശദീകരണം തള്ളിക്കൊണ്ട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പി.സി ശശീന്ദ്രനാണ് തല്‍സ്ഥാനങ്ങളില്‍ നിന്ന് ഇരുവരെയും സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഇരുവര്‍ക്കും വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍‍സിലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് ഇരുവരും മറുപടി നല്‍കിയത്. സിദ്ധാര്‍ത്ഥന്‍റെ മരണം അറിഞ്ഞതിന് പിന്നാലെ ഇടപെട്ടിരുന്നുവെന്നും നിയമപ്രകാരം എല്ലാം ചെയ്തുവെന്നുമാണ് നല്‍കിയ മറുപടി. പോസ്റ്റ് മോര്‍ട്ടം അടക്കം നടക്കുമ്പോള്‍ നേരിട്ട് ചെന്നിരുന്നുവെന്നും ഇരുവരും അറിയിച്ചിരുന്നു. എന്നാല്‍, ഇരുവരുടെയും മറുപടി തൃപ്കികരമല്ലെന്നാണ് ഉത്തരവില്‍ വി.സി വ്യക്തമാക്കിയിട്ടുള്ളത്.

Related Articles

Back to top button