സിദ്ധാര്‍ത്ഥന്റെ മരണം…നാലംഗ സമിതിയെ നിയോഗിച്ചു….

വയനാട് : പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിനിടെയാക്കായി സംഭവത്തില്‍ അധികൃതരുടെ വീഴ്ച പരിശോധിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച് വെസ് ചാന്‍സലര്‍. ഡീന്‍, അസിസ്റ്റന്‍ഡ് വാര്‍ഡന്‍ എന്നിവരുടെ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഡീന്‍ ഡോ എം കെ നാരായണനെയും അസി. വാര്‍ഡന്‍ ഡോ കാന്തനാഥനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിഷയത്തില്‍ ഇവര്‍ നല്‍കിയ മറുപടി ചാന്‍സലര്‍ തള്ളിയതിന് പിന്നാലെയാണ് നടപടി. മരണം അറിഞ്ഞപ്പോള്‍ തന്നെ ഇടപെട്ടുവെന്നും നിയമപരമായാണ് എല്ലാം ചെയ്തതെന്നുമാണ് ഇരുവരും മറുപടി നല്‍കിയത്. എന്നാല്‍ ഈ മറുപടി തൃപ്തികരമല്ലെന്ന നിലപാടാണ് വിസി സ്വീകരിച്ചത്.

വൈകിയെങ്കിലും ഇരുവര്‍ക്കുമെതിരായ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് വ്യക്തമാക്കി. ഡീനിനും അസി. വാര്‍ഡനുമെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പിതാവ് പറഞ്ഞു. ഇരുവരെയും പ്രതിചേര്‍ക്കണമെന്നും സിദ്ധാര്‍ത്ഥിന്റെ അമ്മാവന്‍ പറഞ്ഞു

Related Articles

Back to top button