സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ…സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് സംസ്ഥാന സർക്കാർ…

ബലാത്സം​ഗക്കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തടസ ഹർജി ഫയൽ ചെയ്ത് സംസ്ഥാന സർക്കാർ. സുപ്രീംകോടതിയിലാണ് ഓൺലൈനായി സർക്കാർ ഹർജി നൽകിയത്. സർക്കാരിനെ കേൾക്കാതെ സിദ്ദിഖിന്‍റെ ഹർജിയിൽ തീരുമാനമെടുക്കരുതെന്ന് ആവശ്യം. സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിനെ കൊണ്ടുവരാൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് തടസ ഹർജി സമർപ്പിച്ചത്.

Related Articles

Back to top button