സിഗ്നൽ വൈകി..ഗേറ്റ് അടക്കുന്നതിന് മുമ്പേ ട്രെയിന്‍ എത്തി..കുറുകെ സ്കൂള്‍ വാന്‍..ഒഴിവായത് വൻ ദുരന്തം…
തൃശൂര്‍ തൈക്കാട്ടുശ്ശേരിയിൽ റയില്‍വേ ഗേറ്റ് അടയ്ക്കും മുമ്പേ ട്രെയിൻ എത്തി. സ്കൂൾ വാൻ, ഗേറ്റ് കുറുകെ കടക്കുമ്പോളാണ് ട്രെയിൻ വന്നത്. ജനശതാബ്ദി ട്രെയിനാണ് ഗേറ്റ് അടക്കുന്നതിന് മുമ്പേ എത്തിയത്.വാനിന്റെ 300 മീറ്റർ ദൂരത്ത് ട്രെയിനെത്തിയതായി വാൻ ഡ്രൈവർ വിജയകുമാർ പറഞ്ഞു.
മൂന്നു വിദ്യാർഥികളുമായി വാൻ ഗേറ്റ് മുറിച്ചു കടക്കുമ്പോഴായിരുന്നു സംഭവം.സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗേറ്റിന് സമീപം ട്രാക്കില്‍ നിര്‍ത്തി.സിഗ്നൽ വൈകിയതിനെ തുടർന്നാണ് ഗേറ്റ് അടക്കാതിരുന്നത്. അതേസമയം ഗേറ്റ് കീപ്പർ ഗ്രീൻ സിഗ്നൽ നൽകാതെ ട്രെയിൻ കടന്നു പോകില്ലെന്നാണ് റയിൽവേയുടെ വിശദീകരണം.