സിഎംആർഎല്ലിൽ കോടികളുടെ ക്രമക്കേട് നടന്നു..കോടതിയിൽ നൽകിയ റിപ്പോർട്ട് പകർപ്പ് പുറത്ത്…

സിഎംആർഎല്ലിൽ 103 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട്.ഇല്ലാത്ത ചെലവുകളുടെ പേരിൽ 103 കോടി രൂപ കണക്കിൽ കാണിച്ചുവെന്നാണ് ആദായ നികുതി വകുപ്പ് ഡൽഹി ഹൈക്കോടതിയിൽ നൽകിയ തൽസ്ഥിതി റിപ്പോർട്ടിലുള്ളത്.2012 മുതൽ 2019 വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നത്. ചെളി നീക്കൽ, ഗതാഗത ചെലവുകൾ എന്നീ ഇനങ്ങളിലാണ് ഇത്രയും തുക എഴുതിച്ചേർത്തിട്ടുള്ളത്.. ക്രമക്കേടിന് കൃത്യമായ തെളിവുകൾ ഉണ്ടെന്നും രജിസ്ട്രാർ ഓഫ് കമ്പനീസ് മറുപടി നൽകി.

Related Articles

Back to top button