സിംനയുടെ ജീവനെടുത്തത് പ്രണയപ്പക..പ്രതി ശല്യക്കാരൻ…
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതി കുത്തേറ്റ് മരിച്ച സംഭവം പ്രണയപ്പകയെന്ന് സൂചന. സിംനയെ തനിക്ക് സ്വന്തമാക്കാന്‍ കഴിയില്ലെന്ന്മനസ്സിലായതോടെ പ്രതി ഷാഹുൽ കൃത്യത്തിന് മുതിരുകയായിരുന്നു എന്നാണ് പോലീസ് നിഗമനം .സിംനയെ പിന്തുടര്‍ന്ന ഷാഹുല്‍ നേരത്തെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. കത്തിയുമായി ആശുപത്രിയിലെത്തിയ ഷാഹുല്‍ മദ്യപിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി .
മാസങ്ങളായി ഷാഹുല്‍ സിംനയെ പിന്തുടര്‍ന്ന് ശല്ല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. ഒരു തവണ പ്രതി വീടിന് നേരെ ആക്രമണം നടത്തി. ശല്യം സഹിക്കാതെ വന്നതോടെ സിംന പൊലീസില്‍ പരാതിപ്പെട്ടു. ഇത് വൈരാഗ്യത്തിന് കാരണമായെന്നും സിംനയുടെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.അക്രമത്തിനിടെ കൈക്ക് പരിക്കേറ്റ ഷാഹുല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാഹുലിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമെ കൊലപാതകത്തിന്റെ കാരണം സ്ഥിരീകരിക്കാന്‍ സാധിക്കൂ. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലുള്ള സിംനയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് കൈമാറും.