സാമ്പത്തിക നഷ്ടം…നെഹ്റു ട്രോഫി വള്ളംകളിയില്‍ ഉടൻ തീരുമാനം വേണം ബോട്ട് ക്ലബ്ബുകൾ…

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിൽ ഉടൻ തീരുമാനം വേണമെന്ന് ബോട്ട് ക്ലബ്ബുകൾ. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചിരുന്നു. ഓഗസ്റ്റ് 10ന് നടക്കേണ്ടിയിരുന്ന വള്ളംകളി ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സാമ്പത്തിക നഷ്ടത്തെ പരി​ഗണിച്ച് ഈ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും വള്ളംകളി എന്ന് നടത്തുമെന്ന സർക്കാർ തീരുമാനം ഉടൻ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരിക്കുകയാണ് ബോട്ട് ക്ലബ്ബുകൾ.

Related Articles

Back to top button