സാമ്പത്തിക ഞെരുക്കം..വരുമാനം കൂട്ടാൻ പദ്ധതികൾ വെട്ടിച്ചുരുക്കാനൊരുങ്ങി സർക്കാർ….

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ പദ്ധതി വിഹിതം വെട്ടിച്ചുരുക്കാനുള്ള നടപടിയുമായി സർക്കാർ. നികുതി ഇതര വരുമാനം കൂട്ടാനാണ് തീരുമാനം. ഇതിന്റെ ഭാ​ഗമായി ഫീസ് നിരുക്കുകൾ കൂട്ടും. പദ്ധതികൾക്ക് ഇനിമുതൽ മുൻഗണനാ ക്രമം നിശ്ചയിക്കും. മുൻഗണ തീരുമാനിക്കാൻ ഏഴ് മന്ത്രിമാർ ഉൾപ്പെട്ട ഉപസമിതിയെ നിയമിക്കും. പദ്ധതി തുക ചെലവഴിക്കുന്നതിൽ തീരുമാനമെടുക്കുന്നത് മന്ത്രിസഭ ഉപസമിതിയാകും.

നികുതിയിതര വരുമാന വർധനവുണ്ടാക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി വിവിധ ഫീസുകളുടെ നിരക്ക് പരിഷ്കരിക്കും. ഇതിനായി വകുപ്പ് സെക്രട്ടറിമാരോട് ഈമാസം 20 ന് മുൻപ് നിർദ്ദശങ്ങൾ സമർപിക്കാൻ സർക്കാർ നിർദ്ദേശം നൽകി.

Related Articles

Back to top button