സാമൂഹ്യമാധ്യമം വഴി പരിചയ പെട്ട 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു.. യുവാവ് അറസ്റ്റിൽ…

കൊല്ലം കടയ്ക്കലിൽ പതിനേഴുകാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ.കോട്ടപുറം സാരംഗി വിലാസത്തിൽ സംഗീത് (24) ആണ് പിടിയിലായത്. സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.കുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയങ്ങളിലും രാത്രികാലങ്ങളിലും അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാർ കാര്യം തിരക്കിയപ്പോൾ പെൺകുട്ടിയെ കാണാൻ എത്തിയതെന്ന് പറഞ്ഞു. തുടർന്ന് ഇരുവരുടെയും രക്ഷകർത്താക്കളെ വിളിച്ചു വരുത്തി. അപ്പോഴാണ് ഇയാൾ നിരന്തരം കുട്ടിയെ പീഡിപ്പിച്ചിരുന്നതായി വിവരം മാതാപിതാക്കൾ അറിഞ്ഞത്.

വിവരം അറിയിച്ചതിനെ തുടർന്നെത്തിയ കടയ്ക്കൽ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഒരു വർഷത്തോളമായി ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നു. അറസ്റ്റിലായ പ്രതിയെ പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്തു.

Related Articles

Back to top button