സാന്‍ ഫെര്‍ണാണ്ടോയുടെ മടക്ക യാത്ര വൈകും..കാരണം…
വിഴിഞ്ഞം തുറമുഖത്ത് ആദ്യമായെത്തിയ കണ്ടെയ്‌നര്‍ കപ്പലായ സാന്‍ ഫെര്‍ണാണ്ടോയുടെ മടക്ക യാത്ര വൈകുമെന്ന് റിപ്പോർട്ട്.ഇന്ന് തിരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, മടക്കം മറ്റന്നാള്‍ ആയിരിക്കും. കണ്ടെയ്നറുകള്‍ ഇറക്കുന്നത് വൈകുന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം.ചൈനയില്‍ നിന്ന് എത്തിയ കപ്പല്‍ കൊളംബോയിലേക്കാണ് തിരിച്ചു പോകുക.
ഇന്നലെ രാവിലെയാണ് സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ വിഴിഞ്ഞം തുറമുഖത്തെത്തിയത്. തുടർന്ന് ഇന്ന് രാവിലെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സബാന്ദ സോനോവാളും ചേര്‍ന്ന് കപ്പലിനെ ഔദ്യോഗികമായി സ്വീകരിച്ചത്. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാര്‍ക്കും മന്ത്രിമാര്‍ ഉപഹാരവും നല്‍കി.