സാങ്കേതിക സര്‍വകലാശാല ഡീന്‍ പടിയിറങ്ങുന്നു…
തിരുവനന്തപുരം: എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ റിസര്‍ച്ച് ഡീന്‍ ആയി സേവനമനുഷ്ഠിച്ച ഡോ. പി ആര്‍ ഷാലിജ് പടിയിറങ്ങുന്നു. തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ആയി ഏപ്രില്‍ 1ന് അദ്ദേഹം സ്ഥാനമേറ്റെടുക്കും.
തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ പ്രൊഫസര്‍ ആയി സേവനനമനുഷ്ഠിക്കുമ്പോഴാണ് 2021ല്‍ ഡീന്‍ റിസര്‍ച്ച് ആയി സാങ്കേതിക സര്‍വകലാശാലയില്‍ എത്തിയത്.
1990ല്‍ തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ അദ്ദേഹം 1994ല്‍ തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും 2009ല്‍ കോയമ്പത്തൂര്‍ പി എസ് ജി കോളേജ് ഓഫ് ടെക്‌നോളജിയില്‍ നിന്ന് സപ്ലൈ ചെയിന്‍ ക്വാളിറ്റി മാനേജ്‌മെന്റില്‍ പിഎച് ഡിയും കരസ്ഥമാക്കി.
വിവിധ കമ്പനികളിലായി പത്തു വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഡോ. ഷാലിജ് അധ്യാപന രംഗത്തേക്ക് വരുന്നത്. പ്രമുഖ അന്താരാഷ്ട്ര ജേണലുകളില്‍ 30 ലേറെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏഴ് ഗവേഷകര്‍ അദ്ദേഹത്തിന്റെ കീഴില്‍ പിഎച്ച്.ഡി പൂര്‍ത്തിയാക്കി.