സഹ യാത്രക്കാർക്കും വനിതാ കോൺസ്റ്റബിളിനും മർദനം..യുവതിക്കെതിരെ കേസ്..വിമാനത്തിൽ നിന്നും ഇറക്കിവിട്ടു…
സഹയാത്രികരെ ആക്രമിക്കുകയും തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരെയും ക്രൂ അംഗങ്ങളെയും കയ്യേറ്റം ചെയ്ത യുവതിയെ വിമാനത്തിൽ നിന്ന് പുറത്താക്കി.പുണെ–ഡൽഹി വിമാനം പുറപ്പെടുന്നതിനു മുൻപാണു സഹോദരനെയും സഹോദരിയെയും പുണെ സ്വദേശിനിയായ യാത്രക്കാരി കയ്യേറ്റം ചെയ്തത്.ഇൻഡിഗോയുടെ 6ഇ 5261 വിമാനത്തിലെ യാത്രക്കാരിയാണ് അപ്രതീക്ഷിതമായി സഹയാത്രികർക്ക് നേരെ തിരിഞ്ഞത്.
തങ്ങൾക്ക് നൽകിയ സീറ്റുകളിൽ ഇരിക്കുകയായിരുന്ന രണ്ട് യാത്രക്കാരെ യുവതി ആക്രമിക്കുകയായിരുന്നു. ക്രൂ അംഗങ്ങൾ ഇവരെ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ ഇവർക്ക് നേരെയും യുവതി തിരിഞ്ഞതോടെയാണ് ക്രൂ അംഗങ്ങൾ സിഐഎസ്എഫിന്റെ സഹായം തേടിയത്. വിമാനത്തിനുള്ളിലെത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരായപ്രിയങ്ക റെഡ്ഡിയേയും സോനിക പാലിന് നേരെയും യുവതി തിരിയുകയായിരുന്നു. ഉദ്യോഗസ്ഥരുടെ മുഖത്തടിച്ച യുവതി പിടിച്ച് മാറ്റാനുള്ള ശ്രമത്തിനിടെ ഉദ്യോഗസ്ഥരെ കടിക്കുകയും ചെയ്തു. ഇതോടെയാണ് യുവതിയെ നിർബന്ധിച്ച് ഡീ ബോർഡ് ചെയ്തത്.ഇവർക്കൊപ്പം യുവതിയുടെ ഭർത്താവിനെയും വിമാനത്തിൽ നിന്ന് പുറത്താക്കി.