സഹോദരൻ പീഡിപ്പിച്ചു..യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്….

ഭാര്യയെ കഴുത്ത്ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ .തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ഭർത്താവിനെതിരെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് .ഭർ‌ത്താവിൻ്റെ സഹോദരൻ തന്നെ പീഡിപ്പിച്ചത് അറിഞ്ഞ് വന്ന ഭർത്താവ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.’ഇനിമുതൽ നീ എന്റെ ഭാര്യ അല്ല, സഹോദരന്റേതാണ്’ എന്ന് പറഞ്ഞ് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി .

ഉത്തർപ്രദേശിലെ മുസാഫർന​ഗറിലാണ് സംഭവം .ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്ന ഭർത്താവിൻ്റെ സഹോദരൻ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ എത്തി ഇത് അറിഞ്ഞ ഭർത്താവ് പ്രകോപിതനായി ഷാൾ കഴുത്തിൽ കുരുക്കി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു . യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെയും സഹോദരനെയും പൊലീസ് അറസറ്റ് ചെയ്തു. ഐപിസി സെക്ഷൻ 376, 307, 328 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Related Articles

Back to top button