സഹോദരിയെ കാണണമെന്ന് ആവശ്യപ്പെട്ടു..യുവതിയെ ബൈക്കില്‍ കെട്ടിയിട്ട് ഗ്രാമത്തിലൂടെ വലിച്ചിഴച്ചു..ഭര്‍ത്താവ് അറസ്റ്റില്‍….

ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് ബൈക്കില്‍ കെട്ടി ഗ്രാമത്തിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.സഹോദരിയെ കാണാൻ പോകണമെന്നാവശ്യപ്പെട്ടതിനായിരുന്നു ഭർത്താവിന്റെ ക്രൂരത.രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലാണ് സംഭവം. പ്രേമറാം മേഘ്വാള്‍ (32) ആണ് അറസ്റ്റിലായത്.മദ്യത്തിന് അടിമയായ ഇയാള്‍ മദ്യപിച്ചു വന്ന് ഭാര്യയെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഗ്രാമത്തിലെ മറ്റാരെങ്കിലുമായി സംസാരിക്കാനും ഇയാള്‍ ഭാര്യയെ അനുവദിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

മദ്യലഹരിയില്‍ ഇയാൾ ഭാര്യയെ മര്‍ദ്ദിച്ച ശേഷം ബൈക്കില്‍ കെട്ടി വലിച്ചിഴയ്ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്. ഭര്‍ത്താവിന്റെ മര്‍ദ്ദനം ഭയന്ന് സ്ത്രീ ആരോടും വിവരം പറഞ്ഞിരുന്നില്ല. യുവതി ഇപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്.

Related Articles

Back to top button