സഹോദരിയില്‍ നിന്ന് സന്ദേശമില്ല… ലെറ്റര്‍ ബോക്സിലൂടെ നോക്കിയപ്പോൾ….

ഏറെക്കാലമായി സഹോദരിയില്‍ നിന്ന് ഒരു വിവരവും ഇല്ലാത്തതിനേ തുടര്‍ന്ന് സഹോദരൻ തേടി എത്തി. കാളിംഗ് ബെല്ലിന് മറുപടിയില്ലാതെ വന്നതോടെ ലെറ്റര്‍ ബോക്സിനുള്ളിലൂടെ നോക്കിയപ്പോള്‍ ലോറയുടെ കാല്‍ കണ്ടെന്ന് സംശയം തോന്നുകയായിരുന്നു. ഇതോടെയാണ് അധികൃതരുമായി ബന്ധപ്പെട്ട് അപാര്‍ട്ട്മെന്‍റില്‍ കയറിയത്. മാനസിക വെല്ലുവിളികള്‍ നേരിടുന്നുവെന്ന് ബോധ്യമായതിന് പിന്നാലെ ലോറയുടെ ആവശ്യപ്രകാരമായിരുന്നു വിദഗ്ധരുടെ സേവനം ലഭിക്കുന്ന സംവിധാനത്തിലേക്ക് യുവതി താമസം മാറിയത്. തലയ്ക്കുള്ളില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നുവെന്നും മെഡിക്കല്‍ സഹായം വേണമെന്നും യുവതി നിരന്തരം പരാതിപ്പെട്ടിരുന്നതായി അടുത്ത ബന്ധുക്കളും പറയുന്നു. വിദഗ്ധരുടെ നിരന്തര നിരീക്ഷണം യുവതിയുടെ അവസ്ഥയില്‍ മാറ്റമുണ്ടാകുമെന്നായിരുന്നു ബന്ധുക്കളുടെ പ്രതീക്ഷ.

സ്കീസോഫ്രീനിയയ്ക്ക് പുറമേ മുഖത്തെയും കണ്ണിലേയും ചവിയിലേയും നട്ടെല്ലുകള്‍ അസാധാരണമായി വളരുന്ന രോഗാവസ്ഥയും യുവതിക്കുണ്ടായിരുന്നു. ടീനേജ് കാലം മുതല്‍ തന്നെ ലോറയ്ക്ക് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നു. വൈകല്യങ്ങള്‍ ഉള്ള വ്യക്തിക്ക് ലഭിക്കുന്ന പെന്‍ഷന്‍ പണം ബാങ്ക് അക്കൌണ്ടിലുണ്ടായിരുന്നു ഇതില്‍ നിന്നാണ് ലോറയുടം ബില്ലുകള്‍ അടഞ്ഞുപോയിരുന്നത്. നേരത്തെ തുടര്‍ച്ചയായി ഫോണ്‍ എടുക്കാതെ വരികയും കത്തുകള്ക്ക് മറുപടി ഇല്ലാതെ വരികയും ചെയ്തതോടെ 2016ലാണ് ലോറയുടെ പെന്‍ഷന്‍ പണം താല്‍ക്കാലികമായി തടഞ്ഞുവച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും ഇവരെ കണ്ടതായി പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ലോറയുടെ കേസ് പെന്‍ഷന്‍ വിഭാഗം ക്ലോസ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ലോറ കലണ്ടറില്‍ സഹായം ആവശ്യപ്പെട്ടുള്ള കുറിപ്പുകള്‍ എഴുതിയിരുന്നു. മൃതദേഹ പരിശോധനയില്‍ പല്ലുകള്‍ പരിശോധിച്ചതില്‍ 2017 നവംബറിലാണ് യുവതി മരിച്ചതെന്നാണ് വിലയിരുത്തുന്നത്. സാമൂഹ്യ സുരക്ഷാ വിഭാഗവും അപാര്‍ട്ട്മെന്‍റ് ഉടമയും കണ്ണടച്ചതാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് സഹോദരന്‍ ആരോപിക്കുന്നത്. ഇംഗ്ലണ്ടിലെ സറിയിലാണ് സംഭവം.

Related Articles

Back to top button