സഹോദരിമാരെ ആക്രമിച്ചതിൽ പരാതി നൽകി..ആലപ്പുഴയിൽ ദലിത് വിദ്യാർഥിക്ക് സിപിഎം പ്രവർത്തകനിൽ നിന്നും ക്രൂര മർദ്ദനം…
ആലപ്പുഴ : സഹോദരിമാരെ ആക്രമിച്ചതിനു പൊലീസിൽ പരാതി നൽകിയ വൈരാഗ്യത്തിൽ ദലിത് വിദ്യാർഥിനിക്കു ക്രൂരമർദ്ദനം.തൈക്കാട്ടുശേരി മണിയാതൃക്കൽ ജംക്ഷനു സമീപമാണു സംഭവം നടന്നത്. സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്നാണു വിദ്യാർത്ഥിനിയെ മർദിച്ചത്.മണിയാതൃക്കൽ അഞ്ചുപുരയ്ക്കൽ വീട്ടിൽ നിലാവിനാണ് മർദ്ദനം ഏറ്റത്.
സഹോദരിമാരെ അകാരണമായി മർദിച്ചതിനു പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി തിരികെ വീട്ടിലെത്തിയ ശേഷം പുറത്തിറങ്ങിയപ്പോഴാണു മർദനമേറ്റത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.