സഹായം ചോദിച്ചെത്തിയ ‘മഞ്ഞുമ്മൽ ബോയ്സിനെ’ മർദിച്ച സംഭവം..അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് ആഭ്യന്തര വകുപ്പ്…..
‘മഞ്ഞുമ്മൽ ബോയ്സ്’ സംഘം വിനോദയാത്രയ്ക്ക് കൊടൈക്കനാലിൽ എത്തിയപ്പോൾ തമിഴ്നാട് പൊലീസ് അവരോട് അപമര്യാദയായി പെരുമാറിയോ എന്നറിയാൻ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് ആഭ്യന്തര വകുപ്പ്. ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കാൻ തമിഴ്നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി നിർദ്ദേശം നൽകി . 2006 ൽ കേരളത്തിൽ നിന്നു കൊടൈക്കനാൽ സന്ദർശിക്കാനെത്തിയ യുവാക്കളിലൊരാൾ ഗുണ കേവ്സിലെ ഗർത്തത്തിൽ വീണപ്പോഴാണ് കൂടെയുണ്ടായിരുന്നവർ കൊടൈക്കനാൽ പൊലീസ് സ്റ്റേഷനിൽ സഹായം തേടിയെത്തിയത്.
എന്നാൽ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ ഇവരെ ക്രൂരമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയുയർന്നിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനെ മാത്രമാണ് ഇവർക്കു സഹായത്തിന് വിട്ടു നൽകിയത്.പക്ഷെ സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ ഇനി കേസിന് താല്‍പ്പര്യമില്ലെന്നും ആരെയും കേസ് കൊടുത്ത് ബുദ്ധിമുട്ടിക്കാന്‍ താല്‍പ്പര്യമില്ലെന്നും മഞ്ഞുമ്മല്‍ ബോയ്സ് സംഘം അറിയിച്ചു .