സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ..പൊലീസ് കേസ്…
കാലടിയിൽ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. മലയാറ്റൂർ കുരിശുമുടി സെക്ഷൻ ഓഫീസർ വി വി വിനോദിനെയാണ് സസ്പെൻഡ് ചെയ്തത്.വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നൽകിയ പരാതിയിൽ വാസ്തവമുണ്ടെന്ന് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി കണ്ടെത്തിയതോടെയാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വിനോദിനെ സര്‍വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്.സംഭവത്തിൽ വിനോദിനെതിരെ കാലടി പൊലീസ് കേസെടുത്തിട്ടുണ്ട്.പ്രതിക്കെതിരെ ഉടൻ കുറ്റപത്രം നൽകുമെന്ന് കാലടി സി ഐ പറഞ്ഞു.