സസ്യങ്ങൾ കരയും,ശബ്ദവും പുറപ്പെടുവിക്കും…ഞെട്ടിച്ച് പഠനം….

ജന്തുക്കളെപ്പോലെ സസ്യങ്ങൾക്കും ശബ്ദം പുറപ്പെടുവിക്കാനുള്ള കഴിവുണ്ടോ എന്നത് വളരെക്കാലമായി നിലനിക്കുന്ന ഒരു സംശയമാണ് .എന്നാൽ ഇപ്പോൾ ഇതാ ഇതിനൊരു ഉത്തരം ആയിരിക്കുന്നു .വിളവെടുക്കുമ്പോഴും, വെള്ളം കിട്ടാതാകുമ്പോഴും സസ്യങ്ങൾ നിലവിളിക്കുന്ന ശബ്ദം പിടിച്ചെടുത്തതായി അവകാശപ്പെട്ട് ശാസ്ത്രജ്ഞർ രം​ഗത്ത് .ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകർ ‘സെൽ’ എന്ന ശാസ്ത്രമാ​ഗസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

തക്കാളി,പുകയില തുടങ്ങിയ ചെടികളിലാണ് പരീക്ഷണം നടത്തിയത് .ആരോഗ്യത്തോടെയുള്ള സസ്യങ്ങൾ, മുറിച്ച ചെടികൾ, നിർജ്ജലീകരണം സംഭവിച്ച സസ്യങ്ങൾ എന്നിവയിൽ നിന്നുള്ള ശബ്ദങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ ശാസ്ത്രജ്ഞർ മെഷീൻ ലേണിംഗ് അൽഗോരിതം വികസിപ്പിച്ചായിരുന്നു പരീക്ഷണം. ഇതിൽ പ്രശ്നങ്ങൾ നേരിടുന്ന ചെടിയുടെ ശബ്ദം ഒരു മീറ്ററിലധികം ചുറ്റളവിൽ കണ്ടെത്താനാകുമെന്നും സംഘം പറയുന്നു. സമ്മർദ്ദമില്ലാത്ത സസ്യങ്ങൾ അധികം ശബ്ദമുണ്ടാക്കുന്നില്ലെന്നും കണ്ടെത്തി. എന്നാൽ, സസ്യങ്ങൾ എങ്ങനെയാണ് ശബ്ദമുണ്ടാക്കുന്നുവെന്നത് ഇതുവരെ വ്യക്തമല്ല.മനുഷ്യർ അടക്കമുള്ള ജന്തുക്കൾ ശബ്‌ദം ഉണ്ടാക്കുന്നതുപോലെയല്ല, മറിച്ച് മനുഷ്യൻ്റെ കേൾവിയുടെ പരിധിക്ക് പുറത്തുള്ള അൾട്രാസോണിക് ശബ്ദമാണ് ചെടികൾ പുറപ്പെടുവിക്കുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ വാദം . ചെടിക്ക് സമ്മർദമുണ്ടാകുമ്പോൾ ശബ്ദം വർധിക്കുമെന്നും പറയുന്നു.

Related Articles

Back to top button