സര്‍ക്കാര്‍ ഓഫീസിൽ റീൽസ് ചിത്രീകരണം..ഉദ്യോഗസ്ഥര്‍ക്ക് എട്ടിന്റെ പണി…
സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥര്‍ക്ക് എട്ടിന്റെ പണി.തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്.നഗരസഭാ സെക്രട്ടറിയാണ് വിശദീകരണം തേടിയിരിക്കുന്നത്.മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന അച്ചടക്ക നടപടി ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു.