സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന വനിത ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം..പ്രതി പിടിയിൽ…
വെള്ളറട. കുന്നത്തുകാല്‍ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജോലിയിലായിരുന്ന വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. കുന്നത്തുകാല്‍ ആനയംതല ബിനു ഭവനില്‍ ബിനു (45) ആണ് പോലീസിന്റെ പിടിയിലായത്. ആശുപത്രിക്കുള്ളില്‍ കയറി ഡ്യൂട്ടി ഡോക്ടറെ ഉപദ്രവിക്കാൻ ശ്രമിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ ഒളിയിടത്തിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബുക്കുറപ്പ്, എസ് ഐ മാരായ സുജിത്ത് ജി നായര്‍, ശശികുമാര്‍, സിവില്‍ പോലീസുകാരായ ദീപു, പ്രദീപ്, ജയദാസ്, ഷാജന്‍ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു