സമൂസയിൽ കോണ്ടം, ഗുട്ക, കല്ല്…അഞ്ച് പേർക്കെതിരെ കേസ്…
സമോസയിൽ നിന്ന് കോണ്ടം, ഗുട്ക പാക്കറ്റുകൾ, കല്ലുകൾ എന്നിവ കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. റഹീം ഷേഖ്, അസ്ഹര്‍ ഷേഖ്, മസ്ഹര്‍ ഷേഖ്, ഫിറോസ് ഷേഖ്, വിക്കി ഷേഖ് എന്നിവരെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്.മഹാരാഷ്ട്രയിലെ പിംപാരി ചിഞ്ച്‌വാഡിൽ പ്രവർത്തിക്കുന്ന ഓട്ടോമൊബൈൽ കമ്പനിയിൽ വിതരണം ചെയ്ത സമൂസയിൽ നിന്നാണ് ഈ വസ്തുക്കള്‍ ലഭിച്ചത് .
കമ്പനിയിലേക്ക് സമൂസ വിതരണത്തിന് കരാര്‍ ലഭിച്ച കാറ്ററിങ് സ്ഥാപനത്തിന്റെ സല്‍പ്പേര് തകര്‍ക്കാനായാണ് പ്രതികള്‍ ഇത് ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.അഞ്ച് പ്രതികളിൽ മൂന്ന് പേർ മറ്റൊരു സ്ഥാപനത്തിന്‍റെ ഉടമകളാണ്. ഭക്ഷണത്തിൽ മായം കലർത്തിയതിന്‍റെ പേരിൽ ഇവരുമായുള്ള കരാർ നേരത്തെ ഓട്ടോ മൊബൈൽ കമ്പനി റദ്ദാക്കിയിരുന്നു. സമൂസ വിതരണം ചെയ്യാൻ സബ് കോണ്‍ട്രാക്റ്റ് ഏറ്റെടുത്ത സ്ഥാപനത്തിലുള്ളവരാണ് മറ്റ് രണ്ട് പ്രതികള്‍. പുതിയ കരാർ നേടിയ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ഈ രണ്ട് തൊഴിലാളികളുടെ സഹായത്തോടെ ബോധപൂർവം ശ്രമം നടന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.