സമാന്തര രാഷ്ട്രീയ പ്രവർത്തനം..വി.ഡി സതീശനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി…
കെ.പി.സി.സി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷവിമർശനം. പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്നായിരുന്നു നേതാക്കളുടെ വിമർശനം.കൂടാതെ സതീശൻ കെ.പി.സി.സിയുടെ അധികാരത്തിൽ കൈകടത്തുന്നതായും കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ വിമർശനമുയർന്നു.’പ്രതിപക്ഷ നേതാവിന്റേത് അപക്വമായ പ്രവർത്തനമാണ്. അദ്ദേഹം ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നു. ആഭ്യന്തര കാര്യങ്ങൾ വാർത്തയാകുന്നതിന് പിന്നിൽ പ്രതിപക്ഷ നേതാവാണ് കാരണം. വയനാട്ടിലെ ചിന്തൻ ശിബിറിന്റെ ശോഭ കെടുത്തിയത് വി.ഡി സതീശനാണെന്നും നേതാക്കൾ വിമർശിച്ചു. ഇന്ന് രാത്രി ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ യോഗത്തിലാണ് നേതാക്കൾ ആരോപണം ഉന്നയിച്ചത്.