സബ് കളക്ടറുടെ വീട്ടിൽ പരിശോധന… 6 പെട്ടികളിൽ നിന്ന് കണ്ടെത്തിയത്….

അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപണം നേരിടുന്ന സബ് കളക്ടറുടെ വീട്ടിലെത്തിയപ്പോള്‍ ഞെട്ടി വിജിലന്‍സ്. കൈക്കൂലി ആരോപണമുയര്‍ന്നതിനെത്തുടർന്നാണ് വിജിലന്‍സ് സബ് കളക്ടറുടെ വസതിയില്‍ പരിശോധനക്കെത്തിയത്. എന്നാല്‍ വിജിലന്‍സ് എത്തി തിരച്ചില്‍ നടത്തുമ്പോള്‍ സബ്കളക്ടര്‍ പണം അയല്‍വാസിയുടെ ടെറസിലേക്ക് മാറ്റി. എന്നാല്‍ വിജിലന്‍സ് നടത്തിയ തിരച്ചിലില്‍ അയൽവാസിയുടെ ടെറസിൽ നിന്ന് ആറ് പെട്ടികൾ കണ്ടെത്തി.

അയല്‍വാസിയുടെ ടെറസില്‍ ഒളിപ്പിച്ച പെട്ടിയിൽ നിന്ന് കണ്ടെത്തിയത് രണ്ട് കോടി രൂപ. ഒഡിഷയിലെ അഡീഷണൽ സബ് കളക്ടർ പ്രശാന്ത് കുമാർ റൗട്ടാണ് വില്ലൻ. വീട് റെയ്ഡ് ചെയ്തപ്പോൾ സബ് കളക്ടര്‍ പെട്ടികൾ അയൽവാസിയുടെ ടെറസിലേക്ക് എറിയുകയായിരുന്നു. ഭുവനേശ്വറിലെ കാനൻ വിഹാറിലെ വീട്, നബരംഗ്പൂരിലെ മറ്റൊരു വീട്, അദ്ദേഹത്തിന്റെ ഓഫീസ് ചേംബർ, ഭദ്രക് ജില്ലയിലെ മാതാപിതാക്കളുടെ വീട് എന്നിവ ഉൾപ്പെടെ 9 സ്ഥലങ്ങളിൽ ഒരേസമയം തിരച്ചിൽ നടത്തി. ഇതുകൂടാതെ, റൗട്ടിന്റെ പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും അഞ്ച് വീടുകളിലും തിരച്ചില്‍ നടത്തി.

Related Articles

Back to top button