‘സനാതന ധർമ’ പരാമർശത്തിൽ ഉദയനിധി സ്റ്റാലിന് ജാമ്യം…
വിവാദമായ സനാതന ധര്‍മ പരാമര്‍ശത്തില്‍ കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ജാമ്യം.ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.കേസ് ഓഗസ്റ്റ് 8ന് വീണ്ടും പരിഗണിക്കും.
2023 സെപ്റ്റംബര്‍ രണ്ടിനായിരുന്നു കേസിന് ആസ്പദമായ ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശം. സനാതനധര്‍മം മലേറിയയും ഡെങ്കിയും പോലെ നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതാണ് എന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെ രാജ്യത്തെ വിവിധ കോടതികളിൽ കേസുകൾ നടക്കുകയാണ്.സുപ്രീംകോടതി അടക്കം ഉദയനിധിയെ ഈ പരാമർശത്തിന്റെ പേരിൽ വിമർശിച്ചിരുന്നു.