സത്യപ്രതിജ്ഞ ചടങ്ങിനെ തുടർന്ന് ബിജെപിയുടെ ആഹ്ലാദ പ്രകടനം..സിപിഎം പ്രവർത്തകർക്ക് മർദനം…

മാഹി ചെറുകല്ലായിൽ സിപിഎം പ്രവർത്തകരെ ബിജെപി പ്രവർത്തകർ മർദിച്ചതായി പരാതി. മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനെ തുടർന്ന് ചെറുകല്ലായിൽ ബിജെപി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനമുണ്ടായിരുന്നു. പ്രകടനത്തിനായി ലോറിയിലെത്തിയ ബിജെപി പ്രവർത്തകർ രക്തസാക്ഷി സ്മാരക മന്ദിരത്തിൽ ഇരിക്കുകയായിരുന്ന യുവാക്കളെ ആക്രമിച്ചുവെന്നാണ് പരാതി.ആക്രമണത്തിൽ സിപിഎം പ്രവർത്തകരായ ബിബിൻ, അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button