സത്യപ്രതിജ്ഞയ്ക്കിടെ ക്യാമറയിൽ പതിഞ്ഞ അജ്ഞാത ജീവി..ആശങ്ക വേണ്ടന്ന് ദില്ലി പൊലീസ്…

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വേദിക്കരികിലൂടെ കടന്നുപോയ ഒരു ജീവി ക്യാമറയിൽ പതിഞ്ഞിരുന്നു.രാഷ്ട്രപതിഭവനിൽ നിന്നുള്ള ഈ വീഡിയോയെ ചുറ്റിപ്പറ്റി വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടന്നത്. എന്നാൽ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ദില്ലി പൊലീസ്.വന്യജീവിയാണെന്ന പ്രചാരണം തെറ്റാണെന്നും അതൊരു വളർത്ത് പൂച്ചയാണെന്നും പൊലീസ് വ്യക്തമാക്കി.

ബിജെപി എം പി ദുർ​ഗാ​ദാസ് സത്യപ്രതിജ്ഞയ്ക്ക് ശേഷം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അഭിവാദ്യം ചെയ്യുമ്പോഴാണ് പശ്ചാത്തലത്തിൽ ജീവി നടന്നുപോകുന്നത്.ആ സമയത്ത് അതാരും ശ്രദ്ധിച്ചിരുന്നില്ല.പരിപാടിയുടെ വിഡിയോ കണ്ട ആരോ ആണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സംഭവം വൈറലായതോടെ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഇത് ഏറ്റെടുത്തു. ഇതോടെയാണ് ഡൽഹി പൊലീസ് വിശദീകരണവുമായി എത്തിയത്.

Related Articles

Back to top button