സത്യപ്രതിജ്ഞക്ക് പിന്നാലെ അപ്രതീക്ഷിത രാജി… മുഖ്യമന്ത്രിയുടെ ഭാര്യ എം.എൽ.എ സ്ഥാനം രാജിവെച്ചു….
സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷം എംഎൽഎ സ്ഥാനം രാജിവെച്ച് കൃഷ്ണ കുമാരി. സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങിൻ്റെ ഭാര്യയാണ് കൃഷ്ണ കുമാരി റായി. നാംചി-സിംഗിതാങ് സീറ്റിൽ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) സ്ഥാനാർത്ഥി ബിമൽ റായിയെ പരാജയപ്പെടുത്തിയാണ് കൃഷ്ണ കുമാരി റായ് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച റായ് 5,302 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം സിക്കിം നിയമസഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രേം സിങ്ങ് തമാങ്ങിൻ്റെ സിക്കിം ക്രാന്തികാരി മോർച്ച ആകെയുള്ള 32 സീറ്റിൽ 31ലും വിജയിച്ചിരുന്നു.