സത്യപ്രതിജ്ഞക്ക് നാളെ കൂടി സമയം…ഗവർണർക്ക് അന്ത്യശാസനം….
തമിഴ്നാട് ഗവർണർ ആര്‍.എന്‍ രവിക്ക് സുപ്രിംകോടതിയുടെ അന്ത്യശാസനം. കെ.പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കാൻ ഗവർണർക്ക് നാളെ കൂടി സമയം നൽകി. സത്യപ്രതിജ്ഞയ്ക്ക് സമയം നൽകിയില്ലെങ്കിൽ ഗവർണർക്കെതിരെ ഉത്തരവിന് മടിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദന കേസിൽ പൊന്മുടിയെ മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചത് സുപ്രിംകോടതി സ്റ്റേ ചെയ്തതോടെയാണ് വീണ്ടും മന്ത്രിയാക്കാൻ ഡി.എം.കെ സർക്കാർ തീരുമാനിച്ചത്. ഗവർണർ ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കണമെന്ന ഉത്തരവ് ഇടേണ്ടിവരുമെന്ന് സുപ്രിം കോടതി മുന്നറിയിപ്പ് നല്‍കി.