സത്യം പരാജയപ്പെടില്ല….കെജ്‍രിവാളിൻ്റെ ജാമ്യത്തിൽ സുപ്രീം കോടതിക്ക് നന്ദിയെന്ന് ആംആദ്മി പാർട്ടി…..

ഡല്‍ഹി മദ്യനയക്കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ തുടരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് എഎപി നേതാക്കൾ. ജനാധിപത്യ, ഭരണഘടന വിശ്വാസികൾക്ക് പ്രതീക്ഷയുടെ കിരണങ്ങൾ നൽകുന്ന വിധിയാണെന്ന് അതിഷി മ‍ർലേന, സൗരഭ് ഭരദ്വാജ്, ഗോപാൽ റായ് എന്നിവർ വാ‍ർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഏകാധിപത്യത്തിന്റെ യു​ഗത്തിലാണ് സുപ്രീം കോടതിയുടെ ഈ വിധിയെന്നത് സുപ്രധാനമാണെന്ന് ഇവർ പറഞ്ഞു. സുപ്രീം കോടതിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ആംആദ്മി നേതാക്കളുടെ പ്രതികരണം. വിധിയിൽ രാജ്യം ഒന്നടങ്കം സന്തോഷത്തിലാണ്. ഇത് സത്യത്തിന്റെ വിജയമാണെന്നാണ് അതിഷി മർലേന പ്രതികരിച്ചത്. തെളിവുകളില്ലാതെയും എഫ്ഐആർ ഇല്ലാതെയുമാണ് അറസ്റ്റ് ചെയ്തത്. ഏകാധിപത്യത്തിൻ്റെ ഇരുണ്ട യുഗത്തിൽ പ്രതീക്ഷയുടെ വെളിച്ചമായ ഉത്തരവാണിതെന്നും അതിഷി പറഞ്ഞു.

Related Articles

Back to top button