സഞ്ജു ദുലീപ് ട്രോഫി കളിക്കും..ദുലീപ് ട്രോഫിയിൽ നിർണായക മാറ്റം…

ആഭ്യന്തര ക്രിക്കറ്റ് പോരാട്ടമായ ദുലീപ് ട്രോഫിക്ക് ഇന്ന് തുടക്കം. മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം നിൽക്കെ മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തി. ഇന്ന് രാവിലെ 9.30 മുതലാണ് പോരാട്ടം. അതിനിടെയാണ് അപ്രതീക്ഷിതമായി മലയാളി താരത്തിനു വിളിയെത്തിയത്.ഇന്ത്യയുടെ എ, ബി, സി, ഡി ടീമുകളാണ് ദുലീപ് ട്രോഫിക്കായി മത്സരിക്കുന്നത്. ഇതിൽ ശ്രേയസ് അയ്യർ നായകനായ ഇന്ത്യ ഡി ടീമിലാണ് സഞ്ജു വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിലെത്തിയത്. ഡി ടീമിലുണ്ടായിരുന്ന ഇഷാൻ കിഷനു പരിക്കേറ്റതോടെയാണ് സഞ്ജുവിന് വിളിയെത്തിയത്. ഇഷാന് കാലിനു പരിക്കേറ്റതാണ് വിനയായത്.

പരിക്കേറ്റതിനാല്‍ ഇന്ത്യൻ ടി20 നായകൻ സൂര്യകുമാർ യാദവ്, പേസർ പ്രസിദ്ധ് കൃഷ്ണ എന്നിവരും ദുലീപ് ട്രോഫിയിലെ ആദ്യ മത്സരങ്ങൾ കളിക്കില്ല. മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവരും ടൂർണമെന്റിൽ നിന്നു പിൻമാറി.

Related Articles

Back to top button