സഞ്ചാരികൾക്കായി പൊന്മുടി ഇന്ന് തുറക്കും….

വിനോദസഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രമായ പൊന്മുടി ഇന്ന് രാവിലെ തുറക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. മഞ്ഞിലും മഴയിലും മുങ്ങിക്കുളിച്ച് സഞ്ചാരികളുടെ വരവിനായി കാത്തിരിക്കുകയാണ് പൊൻമുടി. കനത്ത മഴകാരാണം കഴിഞ്ഞ രണ്ടാഴ്ചയായി പൊൻമുടി അടച്ചിരുന്നു. മഴ നേരീയ തോതിൽ കുറഞ്ഞതോടെ കഴിഞ്ഞ ആഴ്ച തുറന്നെങ്കിലും മഴ കോരിച്ചൊരിഞ്ഞതോടെ അന്നുതന്നെ അടച്ചു.

മറ്റ് മേഖലകളെ അപേക്ഷിച്ച് പൊന്മുടി മേഖലയിൽ ഇപ്പോഴും മഴപെയ്യുന്നുണ്ട്. ചിലദിവസങ്ങളിൽ മലവെള്ളപ്പാച്ചിലുമുണ്ട്. ഒരുമാസം മുൻപുവരെ പൊന്മുടിയിൽ കടുത്തചൂടും കുടിവെള്ളക്ഷാമവും അനുഭവപ്പെട്ടിരുന്നു. മഴ ശക്തമായതോടെ പുലി ഉൾപ്പെടെ കാട്ടുമൃഗ ശല്യവും വർദ്ധിച്ചിരുന്നു.ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാദ്ധ്യതയും കണക്കിലെടുത്താണ് ദുരന്തനിവാരണ അതോറിട്ടി പൊന്മുടി അടച്ചത്. രണ്ട് മാസത്തിനിടയിൽ മൂന്ന് പ്രാവശ്യം പൊന്മുടി അടയ്ക്കേണ്ടിവന്നു. എന്നാൽ വിനോദ സഞ്ചാരികൾ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമുണ്ട്

Related Articles

Back to top button