സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന് ചേരും..ലക്ഷ്യം….
സംസ്ഥാന മന്ത്രി സഭാ യോഗം ഇന്ന് ചേരും.നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിൽ യോഗം തീരുമാനമെടുക്കും.സമ്പൂർണ ബജറ്റ് പാസാക്കുകയാണ് മന്ത്രി സഭാ യോഗത്തിന്റെ ലക്ഷ്യം.നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർക്ക് ശുപാർശ ചെയ്യും. കൂടാതെ മഴക്കെടുതിയും ആരോഗ്യ വകുപ്പിന്റെ അനാസ്ഥയും യോഗത്തിൽ ചർച്ച ചെയ്യും.
തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തദ്ദേശ വാർഡ് വിഭജനത്തിനായി ഇറക്കാൻ തീരുമാനിച്ച ഓർഡിനൻസിനു ഇതുവരെ അനുമതി കിട്ടിയിട്ടില്ല. ഗവർണർ മടക്കിയ ഓർഡിനൻസ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്.അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ഓർഡിനൻസിനു പകരം സഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരാനാണ് സർക്കാർ നീക്കം. ഇക്കാര്യങ്ങളിലും യോഗത്തിൽ തീരുമാനമുണ്ടാകും.