സംസ്ഥാന പൊലീസ് മേധാവിയുടെ കാലാവധി നീട്ടി..

സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹേബിന്‍റെ സേവനകാലാവധി ദീര്‍ഘിപ്പിക്കാൻ മന്ത്രിസഭ തീരുമാനം.ഒരു വർഷം കൂടി കാലാവധി നീട്ടി നൽകി. ഇതോടെ 2025 ജൂണ്‍ വരെ അദ്ദേഹത്തിന് തുടരാനാകും. അടുത്തമാസം 30ന് വിരമിക്കാനിരിക്കെയാണ് കാലാവധി നീട്ടിനൽകിയത്.സംസ്ഥാന പൊലീസിനെ അച്ചടക്കം പഠിപ്പിക്കാൻ ഷെയ്ഖ് ദർവേഷ് സഹിബ് ചില കാര്യക്ഷമമായുള്ള ഇടപെടൽ നടത്തിയെന്നാണ് ആഭ്യന്തര വകുപ്പിന്റെയുൾപ്പെടെയുള്ള വിലയിരുത്തൽ.ഹൈക്കോടിയുടെ ഭാഗത്ത് നിന്ന് അടക്കം പൊലീസിന് വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷെയ്ഖ് ദർവേഷ് സഹിബിന്റെ കാലാവധി നീട്ടിനൽകിയിരിക്കുന്നത്.

Related Articles

Back to top button