സംസ്ഥാനത്ത് വീണ്ടും ഷിഗല്ല..മലപ്പുറത്ത് നാല് കുട്ടികൾക്ക് സ്ഥിരീകരിച്ചു…

മലപ്പുറം ജില്ലയിൽ ഷിഗല്ല രോഗം സ്ഥിതീകരിച്ചു. കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചത്. ഇതേ സ്കൂളിലെ 127 കുട്ടികൾ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. അതിൽ 4 കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ആരുടേയും സ്ഥിതി ഗുരതരമല്ല.

കുട്ടികള്‍ സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ കുടിവെള്ളത്തിന്റെയും സാമ്പിള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ രോഗവ്യാപനത്തിന്റെ കാരണം വ്യക്തമാകൂ.

Related Articles

Back to top button