സംസ്ഥാനത്ത് വീണ്ടും എം പോക്സ്?..യുവതിക്ക് രോഗലക്ഷണങ്ങൾ…
കണ്ണൂരിൽ വിദേശത്ത് നിന്നെത്തിയ യുവതിക്ക് എം പോക്‌സെന്ന് സംശയം. അബൂദബിയിൽനിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് എം പോക്‌സ് ലക്ഷണങ്ങളുള്ളത്. യുവതി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട് .ദുബൈയില്‍നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.