സംസ്ഥാനത്ത് മുഹറം അവധിയിൽ മാറ്റമില്ല.. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി…
സംസ്ഥാനത്തു മുഹറം പൊതുഅവധിയിൽ മാറ്റമില്ല.16 ചൊവ്വാഴ്ച തന്നെയാണ് അവധിയെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.നേരത്തേ, ബുധനാഴ്ച അവധി നൽകണമെന്നു കാണിച്ച് പാളയം ഇമാം സർക്കാരിനു കത്തു നൽകിയിരുന്നു. ഇതോടെയാണ് അവധി മാറ്റുമെന്നപ്രചാരണമുണ്ടായത്. ചന്ദ്ര ദർശനപ്രകാരം മുഹറം 10 വരുന്നത് ജൂലൈ 17 നാണ്.എന്നാൽ കനത്ത മഴ തുടരുന്നതിനാൽ നാളത്തെ (ജൂലൈ 16) മുഹറം പൊതു അവധി പുനക്രമീകരിക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. അതിനാൽ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 16) പൊതു അവധിയായിരിക്കും.