സംസ്ഥാനത്ത് മഴ കനക്കും..ഇടിമിന്നൽ ജാഗ്രതാ നിർദേശം…..
സംസ്ഥാനത്ത് ഇന്നും മഴ സാധ്യതതയെന്നു കാലാവസ്ഥാ വകുപ്പ് . ഇന്ന് പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.വരും മണിക്കൂറുകളിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലും മഴ സാധ്യതയുണ്ട്.മഴക്ക് പുറമെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.