സംസ്ഥാനത്ത് നാളെ ബാങ്കുകൾക്കും അവധി…
നവരാത്രി പ്രമാണിച്ച് സംസ്ഥാനത്ത് ബാങ്കുകള്‍ക്കും നാളെ അവധിയായിരിക്കും. സര്‍ക്കാര്‍ നാളെ പൊതുഅവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്.
പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ നാളെ നിശ്ചയിച്ച പരീക്ഷകള്‍ അഭിമുഖങ്ങള്‍, കായികക്ഷമതാ പരീക്ഷകള്‍, സര്‍വ്വീസ് വെരിഫിക്കേഷന്‍, പ്രമാണ പരിശോധന എന്നിവ മാറ്റിയതായി പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.