സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്… 12 ജില്ലകളിൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പിനെ തുടർന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയുള്ളതിനെക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. കഴിഞ്ഞ കുറേ ദിവസമായി തൃശൂർ, പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. തൃശൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു.

Related Articles

Back to top button