സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുകളിൽ മൂന്നാം സ്ഥാനം പുന്നപ്ര പൊലീസ് സ്റ്റേഷന്.
അമ്പലപ്പുഴ: 2023ലെ മികച്ച പൊലീസ് സ്റ്റേഷനുകൾക്ക് നൽകുന്ന മുഖ്യമന്ത്രിയുടെ ട്രോഫിക്ക് മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ പുന്നപ്ര പൊലീസ് സ്റ്റേഷന് ലഭിച്ചു. പാലക്കാട് ജില്ലയിലെ ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനുമായാണ് മൂന്നാം സ്ഥാനം പങ്കിട്ടത്. തലശ്ശേരി പൊലീസ് സ്റ്റേഷൻ ഒന്നാം സ്ഥാനവും, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ രണ്ടാം സ്ഥാനവും നേടി. എ.ഡി.ജി.പി ലോ ആൻഡ് ഓർഡറിന്റെ നേതൃത്വത്തിലുള്ള സ്ക്രീനിങ് കമ്മിറ്റിയാണ് മികച്ച പോലീസ് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്.