സംസ്ഥാനത്തെ ജയിലുകളിൽ കൂട്ട പരോൾ..പരോൾ അനുവദിച്ചത് 561 തടവുകാർക്ക്…
സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് കൂട്ടത്തോടെ പരോൾ. രണ്ടു ദിവസത്തിനുള്ളില്‍561 തടവുകാർക്കാണ് കൂട്ടത്തോടെ പരോൾ അനുവദിച്ചത്. ടി പി ചന്ദ്രശേഖർ വധക്കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഴുവൻ പ്രതികൾക്കും പരോൾ ലഭിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചത് മുതൽ പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നില്ല. ജയിൽ ചട്ടമനുസരിച്ച് ഒരുവർഷം പരമാവധി 60 ദിവസംവരെയാണ് പരോൾ അനുവദിക്കുക.
തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്നജയിലിൽനിന്ന് 330 തടവുകാർക്കാണ് പരോൾ അനുവദിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് 30 പേർക്കും പൂജപ്പുര സെൻട്രൽ ജയിൽ 23, വിയ്യൂർ സെൻട്രൽ ജയിൽ-18, തൃശ്ശൂർ അതിസുരക്ഷാ ജയിൽ-10, ചീമേനി തുറന്ന ജയിൽ-150 എന്നിങ്ങനെയാണ് തടവുകാർ പരോളിൽ ഇറങ്ങിയത്.