സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ ഇനി കൊണ്ടോട്ടിയിൽ;27കാരിയായ കോൺഗ്രസ് പ്രതിനിധി നിതാ ഷഹീർ തിരഞ്ഞെടുക്കപ്പെട്ടു
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സണ്‍ നിത ഷഹീർ. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിലെ നിത ഷഹീർ തിരഞ്ഞെടുക്കപ്പെട്ടത്.നീറാട് വാർഡ് കൗണ്‍സിലറാണ് 27-കാരിയായ നിത ഷഹീർ. കെ.പി.നിമിഷ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാർഥി. വോട്ടിങ് നില: ആകെ 40. യുഡിഎഫ് -32, എല്‍ഡിഎഫ് -6, അസാധു -2.