സംസ്ഥാനത്തെ ആദ്യത്തെ എഐ തട്ടിപ്പ് കേസ്…പ്രധാന പ്രതി പിടിയിൽ…

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ എഐ തട്ടിപ്പ് കേസിലെ പ്രധാന പ്രതി പിടിയിൽ. കേസിലെ ഒന്നാം പ്രതി മുഹമ്മദലി തെലങ്കാനയിൽ നിന്നാണ് പിടിയിലായത്. തട്ടിപ്പിനായി ഉപയോഗിച്ച ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ കോഴിക്കോട് സിറ്റി സൈബര്‍ പൊലീസാണ് പിടികൂടിയത്. 2023 ജൂലൈയിൽ കോഴിക്കോട് പാലാഴി സ്വദേശി പി എസ് രാധാകൃഷ്ണനിൽ നിന്നും 40,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. കേസിൽ ഗുജറാത്ത്‌, മുംബൈ, താനെ സ്വദേശികളായ രണ്ടു പേരെ പൊലീസ് പിടികൂടിയിരുന്നു.

Related Articles

Back to top button