സംശയ സാഹചര്യത്തിൽ കണ്ട ബാഗിന് സമീപം തെരുവുനായകൾ… തുറന്നപ്പോൾ ‌ഞെട്ടിപ്പോയി….

പുലർച്ചെ സംശയ സാഹചര്യത്തിൽ കണ്ട ബാഗിന് സമീപം തെരുവുനായകൾ എത്തിയതോടെയാണ് സമീപവാസികൾ പൊലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തി ബാഗ് തുറന്നപ്പോൾ ഞെട്ടിപ്പോയി. ബാഗിനുള്ളിൽ യുവാവിന്റെ വെട്ടിനുറുക്കിയ ശരീരം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി.

ഭാര്യയുടെ സുഹൃത്തായ അക്ഷയ്ക്ക് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു ഭർത്താവ് കൊലപാതകം നടത്തിയത്. ഗാസിയാബാദിലെ റിക്ഷ ഡ്രൈവറായ മിലാൽ പ്രജാപതി (40) ആണ് കൊലപാതകം നടത്തിയത്. 23കാരനായ രാജസ്ഥാൻ സ്വദേശി അക്ഷയ് കുമാറാണ് കൊല്ലപ്പെട്ടത്.

അക്ഷയ് കുമാറിനെ വീട്ടിലേക്ക് വിളിക്കാൻ പ്രജാപതി ഭാര്യയോട് ആവശ്യപ്പെട്ടു. വൈകുന്നേരത്തോടെ അക്ഷയ് കുമാർ വീട്ടിലെത്തിയപ്പോൾ ഭാര്യ പൊള്ളലേറ്റ തന്റെ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയിരിക്കുകയായിരുന്നു. അക്ഷയ് കുമാറിന് കുടിക്കാൻ എന്തോ പാനീയം നൽകിയ ശേഷം കോടാലി കൊണ്ടി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വെട്ടി 15 കഷണങ്ങളാക്കി. ബാഗുകളിലായി സൂക്ഷിച്ച മൃതദേഹം രാത്രി ഒരു മണിയോടെ പുഷ്ത പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലായി തള്ളുകയായിരുന്നു എന്ന് ഡെപ്യൂട്ടി കമ്മീഷണർ ദിക്ഷ ശർമ പറഞ്ഞു.

യുവതി പ്രജാപതിയുടെ രണ്ടാം ഭാര്യയാണ്. ഇരുവർക്കും പ്രായപൂർത്തിയായ ഒരു മകളുണ്ട്. ആദ്യ വിവാഹത്തിൽ പ്രജാപതിക്ക് മൂന്ന് മക്കളുമുണ്ട്. നാലുപേരും ഖോഡയിലെ ഇതേ വീട്ടിലാണ് താമസിക്കുന്നത്. കൊലപാതകം നടക്കുമ്പോൾ കുട്ടികളും മുറിയിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മൂന്നു വർഷമായി അക്ഷയ്യെ യുവതിക്ക് പരിചയം ഉണ്ടായിരുന്നു. ഒരു തവണ ഇരുവരും ഒളിച്ചോടുകയും ചെയ്തിരുന്നു. പിന്നീട് തിരിച്ചുവന്നു. പ്രജാപതി വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ അക്ഷയ് അവിടെ എത്താറുണ്ടായിരുന്നു എന്നും ഇതാണ് കൊലപാതകത്തിന് പ്രകോപനം എന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button