സംവിധായകൻ സിദ്ദിഖിന്റെ ഓർമദിനത്തിൽ റിലീസിനൊരുങ്ങി ‘പൊറാട്ട് നാടകം ‘
സൈജു കുറുപ്പിനെ പ്രധാന നായകനായി എത്തുന്ന ‘പൊറാട്ട് നാടകം ‘ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവന്നു. സിദ്ദീഖിന്റെ സംവിധാന സഹായിയായിരുന്നു നൗഷാദ് സാഫ്രോൺ ആണ് സംവിധാനം.
സമൂഹമാധ്യമങ്ങളിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ റിലീസ് ഡേറ്റ് പുറത്തുവിട്ടത്. സംവിധായകൻ സിദ്ദീഖിന്റെ സൂപ്പർ വിഷനിൽ പൂർത്തിയായ ചിത്രം അദ്ദേഹത്തിന്‍റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് ഒമ്പതിനാണ് തിയറ്ററുകളിലെത്തുന്നത്.
എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ‘പൊറാട്ട് നാടക’ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുനീഷ് വാരനാടാണ്. ‘മോഹൻലാൽ’ , ‘ഈശോ’ എന്നീ ചിത്രങ്ങളുടേയും ഏഷ്യാനെറ്റിലെ ‘ബഡായി ബംഗ്ലാവി’ന്റേയും രചയിതാവെന്ന നിലയിൽ പ്രശസ്‌തനാണ് സുനീഷ്.
സൈജു കുറുപ്പ് നായകനായ ചിത്രത്തിൽ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്.