സംവിധായകരും നടന്മാരുമുൾപ്പെടെ 28 പേര്‍ മോശമായി പെരുമാറി..ബലാത്സംഗശ്രമം ഉണ്ടായി..ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി ചാർമിള…

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിൽ താൻ നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ചാർമിള. മലയാള സിനിമയിൽ നേരിട്ടത് അങ്ങേയേറ്റം മോശം പെരുമാറ്റമാണെന്നുംസംവിധായകരും നിർമാതാക്കളും നടന്മാരുമുൾപ്പെടെ 28 പേർ മോശമായി പെരുമാറിയെന്നും ചാർമിള പറഞ്ഞു. ‘അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും’ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് മോശം അനുഭവം ഉണ്ടായത്. നിര്‍മ്മാതാവ് എംപി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും നടി ആരോപിക്കുന്നു.

രാത്രി വാതിലില്‍ വന്ന് മുട്ടുന്നതടക്കമുള്ള മോശം അനുഭവങ്ങളുണ്ടായി. താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതെ വന്നപ്പോള്‍ സിനിമയില്‍ നിന്ന് പുറത്താക്കുമെന്നും ഭീഷണിയുണ്ടായി.തന്റെ സുഹൃത്തായ നടന്‍ വിഷ്ണുവിനോട് താന്‍ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്ന് സംവിധായകന്‍ ഹരിഹരന്‍ ചോദിച്ചുവെന്നും ചാര്‍മിള വെളിപ്പെടുത്തി. വഴങ്ങാൻ തയാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ സിനിമയിൽ നിന്ന് ഹരിഹരൻ ഒഴിവാക്കി. വിഷ്ണുവിനെയും സിനിമയിൽ നിന്ന് ഒഴിവാക്കിയതായും നടി പറഞ്ഞു.

Related Articles

Back to top button