ഷെയർ ട്രേഡിങ് നടത്തി ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് 10 ലക്ഷം തട്ടി…ഒരാൾ കൂടി പിടിയില്‍…

ആലപ്പുഴ: ഫോൺ ആപ്പ് വഴി ഷെയർ ട്രേഡിങ് നടത്തി ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് മണ്ണഞ്ചേരി സ്വദേശിയിൽ നിന്നു 10.30 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരു പ്രതി കൂടി പിടിയിൽ. ഗുജറാത്ത് ആദിപൂരിൽനിന്ന് അന്തർജൽ തിരുപ്പതിനഗർ-2 -ൽ ദർജി ബിബിൻ സാവ്ജിഭായിയെയാണ് അറസ്റ്റു ചെയ്തത്. നേരത്തെ മറ്റൊരു പ്രതിയായ സമീർ അൻസാരിയെ ജാർഖണ്ഡിൽ നിന്ന് അറസ്റ്റു ചെയ്തിരുന്നു.

മണ്ണഞ്ചേരി സ്വദേശിയും ചെന്നൈയിൽ ഒരു കമ്പനിയിൽ സിസ്റ്റം അനലിസ്റ്റുമായ യുവാവിന്റെ പണമാണ് ഇവർ തട്ടിയെടുത്തത്. സംഘത്തിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. ഡിസിആർബി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സജിമോന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി ജോർജ്, എസ് ഐ ശരത്ചന്ദ്രൻ കെ റികാസ്, ജേക്കബ് സേവ്യർ എന്നിവരുമുണ്ടായിരുന്നു.

Related Articles

Back to top button