ഷൂട്ടിംഗിനിടെ തമിഴ് അള്‍ട്ടിമെറ്റ് സ്റ്റാര്‍ അജിത്തിന് അപകടം……….
തമിഴ് അള്‍ട്ടിമെറ്റ് സ്റ്റാര്‍ അജിത്ത് അഭിനയിക്കുന്ന വിഡാ മുയര്‍ച്ചി ചിത്രീകരണത്തിന്‍റെ വേളയിലാണ് അപകടം സംഭവിച്ചത് . കഴിഞ്ഞ വർഷം ഒക്‌ടോബർ, നവംബർ മാസങ്ങളിലായി അസർബൈജാനിൽ വച്ച് ചിത്രത്തിന്‍റെ ദൈര്‍ഘ്യമേറിയ ഷെഡ്യൂള്‍ തീര്‍ത്തിരുന്നു. ഈ ചിത്രീകരണത്തിനിടെ ആക്ഷൻ സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ അജിത്തിൻ്റെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഈ അപകടത്തിന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. ഈ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. അപകടം നടക്കുമ്പോൾ അജിത്തും നടന്‍ ആരവും കാറിലുണ്ടായിരുന്നു എന്നാണ് അപകട വീഡിയോയില്‍ വ്യക്തമാകുന്നത്. അപകടത്തിൽ അജിത്തിനും ആരവിനും നിസാര പരിക്കേറ്റു.