ഷിരൂർ രക്ഷാ ദൗത്യം..കേന്ദ്ര മന്ത്രിക്കും കർണാടക മുഖ്യമന്ത്രിക്കും കത്തയച്ച് പിണറായി വിജയൻ..കൂടുതൽ സഹായം എത്തിക്കണം…
ഷിരൂർ രക്ഷാ ദൗത്യത്തിൽ പ്രതിരോധ മന്ത്രിക്കും കർണാടക മുഖ്യമന്ത്രിക്കും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തരമായി കൂടുതൽ സഹായം എത്തിക്കണമെന്നും കൂടുതൽ മുങ്ങൽ വിദഗ്ധരെ വിന്യസിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.നേവിയുടെ അത്യാധുനിക ഉപകരണങ്ങൾ എത്തിക്കണം, സത്തേൺ, ഈസ്റ്റേൺ നേവൽ കമാൻഡുകളിൽ നിന്ന് മുങ്ങൽ വിദഗ്ധരെ എത്തിക്കണമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട് .
അതേസമയം ഷില്ലൂരിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശിയായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിവസവും തുടരുകയാണ്.